You are Here : Home / News Plus

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അഞ്ച് പേര്‍ പീഡിപ്പിച്ചു

Text Size  

Story Dated: Thursday, July 20, 2017 08:35 hrs UTC

വാളയാറില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി പീഢനത്തിനിരയായി. പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളായ അഞ്ചു പേരെ വാളയാര്‍ പോലീസ് പിടികൂടി. ഈ വര്‍ഷം ഇതുവരെ വാളയാറില്‍ മാത്രം ആറ് പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ സഹോദരിമാരെ കണ്ടതിന്റെ ഞെട്ടലില്‍ നിന്ന് വാളയാര്‍ മുക്തമായിട്ടില്ല. അതിന് പിന്നാലെയാണ് മറ്റൊരു പീഡന വിവരം കൂടി പുറത്തുവന്നിരിക്കുന്നത്. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി സ്‌കൂളിലെ കൗണ്‍സിങ്ങിനിടയിലാണ് പീഢന വിവരം പോലീസ് അറിയുന്നത്. കഴിഞ്ഞ മധ്യ വേനലവധിക്കാലത്ത് വിവിധ ഇടങ്ങളില്‍ വച്ച് അയല്‍വാസികളായ അഞ്ച് പേര്‍ പീഢിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.