You are Here : Home / News Plus

നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; സുശീല്‍ കുമാര്‍ ഉപമുഖ്യമന്ത്രി

Text Size  

Story Dated: Thursday, July 27, 2017 08:14 hrs UTC

ബിജെപി പിന്തുണയോടെ ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡി(യു) നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മഹാസഖ്യത്തില്‍നിന്ന് പിന്‍മാറി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് 14 മണിക്കൂറിനുള്ളിലാണ് പുതിയ സഖ്യത്തിന്റെ ഭാഗമായി നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തിയത്. രാജ്ഭവനില്‍ രാവിലെ 10 മണിക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. വിശ്വാസവേട്ടെടുപ്പ് നാളെ നടക്കും. അതിന് ശേഷമായിരിക്കും മന്ത്രിസഭാ വികസനം. ബിജെപിയില്‍ നിന്ന് 14 പേര്‍ മന്ത്രിമാരാകുമെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.