You are Here : Home / News Plus

കല്ലക്കോടിന്റെ പരാ‍മര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അപകീര്‍ത്തികരമാണെന്നു തോമസ് ചാണ്ടി

Text Size  

Story Dated: Sunday, August 06, 2017 02:14 hrs UTC

കൊച്ചി ∙ ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയില്‍ നേരിട്ട പീഡനം വെളിപ്പെടുത്തിയ സതീഷ് കല്ലക്കോടിന്റെ പരാ‍മര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അപകീര്‍ത്തികരമാണെന്നു മന്ത്രി തോമസ് ചാണ്ടി. എന്‍സിപിയില്‍ പ്രശ്നങ്ങളില്ല. ഉഴവൂരിനെ ആക്ഷേപിച്ചുവെന്നു സതീഷ് ആരോപിച്ച സുല്‍ഫിക്കര്‍ മയൂരി അത്തരത്തില്‍ സംസാരിക്കുന്ന ആളല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. എന്‍സിപിയിലെ പ്രശ്നങ്ങളിൽ മനംനൊന്തു പാർട്ടി നേതൃസ്ഥാനങ്ങൾ ഉപേക്ഷിക്കാൻ ഉഴവൂർ വിജയൻ തയാറെടുത്തിരുന്നതായി സതീഷ് കല്ലക്കോട് നേരത്തേ വെളിപ്പെടുത്തിയിരുന്നു. നേതാക്കളിൽ ചിലർ ഉഴവൂർ വിജയനെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ചു. മുതിർന്ന നേതാവും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൾഫിക്കർ മയൂരി ഫോണിൽ വിളിച്ച് സംസാരിച്ചതിനു പിന്നാലെ ഉഴവൂർ കുഴഞ്ഞുപോയി. തുടർന്നു താൻ ആശുപത്രിയിൽ എത്തിച്ചു– സതീഷ് കല്ലക്കോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.