You are Here : Home / News Plus

ആക്രമണത്തിനിരയായ നടിയെ താന്‍ അപമാനിച്ചിട്ടില്ല

Text Size  

Story Dated: Monday, August 07, 2017 11:39 hrs UTC

കോട്ടയം: ആക്രമണത്തിനിരയായ നടിയെ താന്‍ അപമാനിച്ചിട്ടില്ലെന്നും താന്‍ സ്ത്രീ വിരുദ്ധനല്ലെന്നും പി.സി ജോര്‍ജ്ജ് എം.എല്‍.എ . ഈ നിര്‍ഭയയെക്കാള്‍ കൂടുതല്‍ ഭീകരമായി ആക്രമിച്ചതാണ് ഈ പെണ്‍കുട്ടിയെ എന്ന് പോലീസ് പ്രസ്താവന നല്‍കുന്നു. അതാണ് പോലീസിലെ ഏറ്റവും വലിയ മര്യാദക്കേട്. നിര്‍ഭയ എന്നാല്‍ ആറോ ഏഴോ കശ്മലന്‍മാര്‍ ബലാല്‍സംഗം ചെയ്ത് കൊല്ലാറാക്കി ബസില്‍നിന്ന് വലിച്ചെറിഞ്ഞ പെണ്‍കുഞ്ഞാണ്. അതാണ് നിര്‍ഭയ. ആ കുഞ്ഞിനെക്കാള്‍ ഭീകരമായി ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചെങ്കില്‍ രണ്ടാംദിവസം ഈ കൊച്ചെങ്ങെനെ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്. ആ കുട്ടിയോട് ചെയ്തത് എഫ്.ഐ.ആറില്‍ കൊടുത്തിട്ടുണ്ടല്ലോ. അത് ഹൈക്കോടതിയില്‍ പറഞ്ഞാല്‍ പോരെ. അതിനുപകരം നിര്‍ഭയയെക്കാള്‍ ഭീകരമായി ആക്രമിച്ചുഎന്ന് പറയുന്നതെന്തിനാണ്. സ്ത്രീയുടെ അനുവാദമില്ലാതെ അവളുടെ ശരീരത്തില്‍ തൊടുന്നതുപോലും തെറ്റാണ്. പോലീസ് പറയേണ്ടത് നിര്‍ഭയയെക്കാള്‍ ഭീകരമായി പീഡിപ്പിച്ചുവെന്നാണോ. അതാണ് അവിശ്വാസമുണ്ടാക്കുന്നത്. ഞാന്‍ പോലീസിനെയാണ് കുറ്റപ്പെടുത്തുന്നത്. പോലീസ് കാണിച്ചത് മര്യാദക്കേട് എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ ഈ പെണ്‍കുട്ടിയെ ആക്രമിച്ചില്ല എന്ന് ഞാന്‍ പറഞ്ഞില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.