You are Here : Home / News Plus

അവിവാഹിതയായ പത്തൊമ്പതുകാരി ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് മരിച്ചു

Text Size  

Story Dated: Tuesday, August 08, 2017 09:09 hrs UTC

ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരി രക്തസ്രാവത്തെ തുടര്‍ന്ന്‌ മരിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. സ്വകാര്യആശുപത്രിയില്‍ ഞായറാഴ്ച രാത്രിയിലാണ് പെണ്‍കുട്ടിയെ ഗര്‍ഭമലസിപ്പിക്കാന്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. പെണ്‍കുട്ടിയുടെ കാമുകനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭം അലസിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയെത്തിച്ചപ്പോള്‍ പെണ്‍കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.