You are Here : Home / News Plus

സുനില്‍കുമാറിന്‍റെ റിമാന്‍ഡ് നീട്ടി

Text Size  

Story Dated: Wednesday, August 16, 2017 08:54 hrs UTC

നടിയെ ആക്രമിച്ച കേസിലെ മാഡം ആരെന്ന് വെളിപ്പെടുത്താതെ മുഖ്യപ്രതി സുനില്‍കുമാര്‍. ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയാല്‍ പേര് പറയുമെന്നായിരുന്നു സുനിലിന്റെ അവകാശവാദം. എന്നാല്‍ അങ്കമാലി കോടതിയില്‍ ഹാജരാക്കാതെ സുനിലിന്റെ റിമാന്‍ഡ് നീട്ടുകയായിരുന്നു പോലീസ്. പോലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്ന് സുനിലിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.

രണ്ട് കേസുകളിലാണ് സുനില്‍കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ അങ്കമാലികോടതിയിലും മുതിര്‍ന്ന നടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം  എസിജെഎം കോടതിയിലും. രാവിലെ പതിനൊന്ന് മണിയോടെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കേസിലെ മാഡം ആരെന്ന് മാധ്യമങ്ങള്‍  വീണ്ടും ആരാഞ്ഞു.  മാഡം ഉണ്ടെന്നും അത് നടിയാണന്നും ആവര്‍ത്തിച്ച സുനി പേര് കൂട്ടുപ്രതികളുമായി ആലോചിച്ച് പറയാമെന്ന് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.