You are Here : Home / News Plus

റഷ്യയില്‍ കത്തിയാക്രമണം, അക്രമിയെ വധിച്ചു

Text Size  

Story Dated: Saturday, August 19, 2017 10:25 hrs UTC

ലോകമാകെ ആക്രമണത്തിന് പുതുവഴികള്‍ ഭീകരര്‍ തേടുന്നതിനിടെ റഷ്യയില്‍ ജനക്കൂട്ടത്തിന് നേരെ അജ്ഞാതന്റെ ആക്രമണം. കത്തികൊണ്ടുള്ള കുത്ത് ഏറ്റ് എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. റഷ്യയിലെ സ്വയംഭരണ പ്രദേശമായ ഹന്‍തി മന്‍സിസ്‌കിലുള്ള സുര്‍ഗുത് നഗരത്തിലാണ് കത്തിയാക്രമണം നടന്നത്. പ്രാദേശികസമയം പകല്‍ 11.20 നാണ് ആക്രമണം നടന്നത്. അക്രമിയെ പിന്നീട് പോലീസ് വെടിവെച്ച് കൊന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. അതേസമയം രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹന്‍തി മന്‍സിസ്‌കിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് സുര്‍ഗുത്. 350,000 ജനസംഖ്യയുള്ള ഹന്‍തി മന്‍സിസ്‌ക് റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ, ഗ്യാസ് ഉത്പാദന കേന്ദ്രമാണ്. ആക്രമണത്തിന്റെ കാരണം എന്താണെന്നോ ആരാണ് ഇതിന് പിന്നിലെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഭീകരാക്രണമാണോ എന്ന പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.