You are Here : Home / News Plus

എം വിന്‍സെന്റിന്‍െ ജാമ്യാപേക്ഷ: വിധി വ്യാഴാഴ്ച

Text Size  

Story Dated: Tuesday, August 22, 2017 08:13 hrs UTC

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സെന്റിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു. ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികളോടു കൂടി മാത്രമേ ആകാവൂ എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. 2016 സെപ്തംബര്‍ 16 ന് രാത്രി എട്ടുമണിക്കും നവംബര്‍ പതിനൊന്നിന് രാവിലെ പതിനൊന്നു മണിക്കും വീട്ടില്‍വച്ച് പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.