You are Here : Home / News Plus

ശിക്ഷ പ്രഖ്യാപിക്കുന്നതിനിടെ യുദ്ധക്കുറ്റവാളി വിഷം കഴിച്ചു മരിച്ചു

Text Size  

Story Dated: Thursday, November 30, 2017 08:40 hrs UTC

ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ മുന്‍ ബോസ്നിയന്‍ കമാന്‍ഡര്‍ വിഷം കഴിച്ചു മരിച്ചു. 1992-'95 കാലത്തെ ബോസ്‌നിയന്‍ യുദ്ധത്തില്‍ മുസ്!ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റാരോപിതനായ സ്ലൊബൊഡാന്‍ പ്രല്‍ജാക്കാ(72)ണ് കോടതിമുറിയില്‍ ആത്മഹത്യ ചെയ്തത്. 2013-ല്‍ പ്രല്‍ജാക്കിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതിനെതിരേ അന്താരാഷ്ട്രകോടതിയില്‍ നല്‍കിയ അപ്പീല്‍ഹര്‍ജിയില്‍ വിധി പറയുന്നതിനിടെയാണ് സംഭവം. ശിക്ഷകേള്‍ക്കുന്നതിനിടെ എഴുന്നേറ്റ് കൈയില്‍ കരുതിയിരുന്ന വിഷദ്രാവകം കഴിക്കുകയായിരുന്നു. കോടതിനടപടികള്‍ നിര്‍ത്തിവെച്ച് പ്രല്‍ജാക്കിനെ ഉടന്‍ ആസ്​പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബോസ്!നിയന്‍ യുദ്ധത്തില്‍ പ്രതികളായ ആറു സൈനിക-രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് പ്രല്‍ജാക്ക്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.