You are Here : Home / News Plus

തരൂരിനെ അപമാനിക്കാന്‍ പാടില്ലെന്ന് അര്‍ണബിനോട് കോടതി

Text Size  

Story Dated: Friday, December 01, 2017 10:43 hrs UTC

ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് റിപ്ലബിക് ടെലിവിഷന്‍ ചാനലിനോട് ദില്ലി ഹൈക്കോടതി. വാര്‍ത്തകള്‍ പുറത്തുവിടാന്‍ അവകാശമുണ്ടെങ്കിലും അതിന്റെ പേരില്‍ ശശി തരൂരിനെ സമ്മര്‍ദ്ദത്തിലാക്കാനോ അദ്ദേഹം പ്രതികരിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനോ അര്‍ണബ് ഗോസ്വാമിക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു. നിശ്ശബ്ദരായിരിക്കാനുള്ള അവകാശം എല്ലാവരെയും പോലെ ശശി തരൂരിനുമുണ്ട്. അത് മാനിച്ചുകൊണ്ടായിരിക്കണം സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും അതിന്മേലുള്ള ചര്‍ച്ചകളും നടത്തേണ്ടത് എന്നാണ് അര്‍ണബിനോടും റിപ്ലബിക് ചാനലിനോടും കോടതി നിര്‍ദേശിച്ചത്. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട ഏത് വാര്‍ത്ത പ്രക്ഷേപണം ചെയ്യുംമുമ്പും ശശി തരൂരിന് മുന്‍കൂര്‍ അറിയിപ്പ് നല്‍കുകയും അദ്ദേഹത്തിന്റെ അഭിപ്രായം ആരായുകയും ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.