ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി അണ്ണാ ഹസാരെ പറഞ്ഞു. മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന് അണ്ണാ ഹസാരെയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ലോക്പാൽ ബിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പ്രാബല്യത്തിൽ വരുത്താത്ത സർക്കാരിനെതിരെ ഹസാരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
Comments