അമേരിക്കന്‍ ഊര്‍ജ സെക്രട്ടറിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ഊര്‍ജ സെക്രട്ടറി ഏണസ്റ്റ് മൊണിസ് ജനുവരിയില്‍ നടത്താനിരുന്ന ഇന്ത്യ സന്ദര്‍ശനം ആണ് റദ്ദാക്കിയത്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖൊബ്രഗഡെയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്നാണിത്.ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ നടക്കുന്ന എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Comments