ലാവലിന്‍ കേസ് സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്മാറിയതിനെതിരെ റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി വി.ആര്. കൃഷ്ണയ്യര്‍ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈകോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ഗവര്‍ണര്‍ നിഖില്‍ കുമാര്‍ എന്നിവര്‍ക്ക് കത്തയച്ചു.
ഹരജിയില്‍ വാദം കേള്‍ക്കില്ലെന്ന ജഡ്ജിമാരുടെ നിലപാട് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടി. ഇത് മൗലിക നീതിയിലും ധര്‍മ്മത്തിലും വീഴ്ച വരുത്തുന്നതിന് തുല്യമാണ്. ഇത്തരക്കാരെ പാര്‍ലമെന്റ് ഇന്പീച്ച് ചെയ്യണം അല്ലെങ്കില്‍ തല്‍സ്ഥാനത്ത് നിന്ന് രാഷ്ട്രപതി പുറത്താക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
Comments