ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്കു വിധിക്കപ്പെട്ടു ജയില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കു വേണ്ടി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ സബ്മിഷന്. കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയ പ്രതികളെ ജയിലില്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് നിയമസഭയില്‍ പ്രതിപക്ഷം സബ്മിഷന് കൊണ്ടുവരുന്നത്. കെ.രാധാകൃഷ്ണന് എം.എല്‍.എ ആണു സബ്മിഷന് അനുമതി തേടിയത്.
ടി.പി. കേസ് പ്രതികളെ ജയിലില്‍ മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നും വിഷയത്തില്‍ ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കണമെന്നും പ്രതിപക്ഷം സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയും ശൂന്യവേളയും കഴിഞ്ഞശേഷം സബ്മിഷന് ചര്‍ച്ചക്കെടുക്കും.
ടി.പി.കേസ് പ്രതികളെ ജയിലില്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ അടിയന്തരപ്രമേയത്തിന് അവതരാണാനുമതി തേടാനാണ് പ്രതിപക്ഷം ആദ്യം തീരുമാനിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടിയന്തരപ്രമേയം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
Comments