ഫ്ളോറിഡ: ഫ്ളോറിഡ താമ്പായില്‍ കാറപകടത്തില്‍ 5 മരണം .മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടും എതിര് ദിശയില്‍ നിന്നു വന്ന ഫോര്‍ഡ് എസ്.യു.വി. കാറിലിടിക്കുവായിരുന്നു.തെറ്റായ ദിശയിലായിരുന്നു ഫോര്‍ഡ് വന്നത്. യൂണിവേഴ്സിറ്റി ഓഫ് സൌത്ത് ഫ്ളോറിഡയിലെ നിയമ വിദാര്‍ഥികളായ ജോബി കുരിയാക്കോസ്-21, ദാമി യേശുദാസ് എന്നിവരാണു മരിച്ച മലയാളികള്‍. ഞായറഴ്ച പുലര്‍ച്ചെ 2.15 നായിരുന്നു അപകടമുണ്ടായത്.കത്തി പടര്‍ന്ന ഫോര്‍ഡ് എക്സ്പെഡിഷനിലെ ഡ്രൈവറുടെ ശരീരം തിരിച്ചറിയാന്‍ പൊലീസ് ബുദ്ധിമുട്ടി.ഹ്യണ്ടായി സോണറ്റ കാറാണു അപകടത്തില്‍ പെട്ടത്. ജോബിയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ജോബിന് കുരിയാക്കോസ് ന്യു യോര്‍ക്ക് യോങ്കേഴ്സില്‍ നിന്നു 11 വര്‍ഷം മുന്‍പ് ഫ്ളോറിഡക്ക് പോയതാണു.ജോബി ഒര്‍ലാന്റൊ സെന്റ് മേരീസ് ഇടവകാംഗമായിരുന്നു.
Comments