കോണ്‍ഗ്രസ് ഒഫീസിലെ സ്ത്രീയുടെ കൊലയില്‍ പ്രതിഷേധിച്ച് സി.പി.എം,എസ്.ഡി.പി.ഐ,ബി.ജെ.പി എന്നീ പാര്‍ട്ടികള്‍ മലപ്പുറം കോണ്‍ഗ്രസ് ഒഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു. സി.പി.എം മാര്‍ച്ച് ശ്രീരാമ കൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.കെ സൈനബ ടീച്ചര്‍, സി.പി.എം ജില്ലാ സെക്രട്ടറി വാസു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രി ആര്യാടന് മുഹമ്മദ് രാജി വെക്കണമെന്നും സംഭവത്തില്‍ ഉന്നതര്‍ക്ക് ബന്ധം ഉള്ളതായും ഇത് പുറത്തുകൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സംഘടനകള്‍ മാര്‍ച്ച് നടത്തുന്നത്. കോണ്‍ഗ്രസ് ഒഫീസ് അടച്ചിട്ടിരിക്കുകയാണ്. ഇവിടെ നിന്ന് ബോര്‍ഡുകള്‍ എടുത്തു മാറ്റിയിട്ടുണ്ട്.
Comments