നിലമ്പൂര്‍ കൊലപാതക കേസില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവ്. ഐജി എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നിലമ്പൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരി കോവിലകത്തുമുറി ചിറയ്ക്കല്‍ രാധയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന് മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫംഗം ബിജു നായര്‍, കോണ്‍ഗ്രസ് പ്രവര്ത്തകന് ഷംസുദ്ദീന് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗത്തിനിടെയാണ് കൊല നടന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.
Comments