പറവൂര്‍ പീഡനകേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റരുതെന്ന് ഹൈക്കോടതി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്സാണ്ടറെ സ്ഥലം മാറ്റുന്നതിനെതിരെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു.
Comments