തെലങ്കാന ബില്‍ പാര്‍ലമെന്റ് പാസാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തോട് ഉടക്കി നില്ക്കുന്ന മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചു. എം.എല്‍.എ സ്ഥാനവും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗത്വവും രാജി വെച്ചതായും അദ്ദേഹം അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു നടക്കേണ്ട സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. എന്നാല്‍, പുതിയ സാഹചര്യങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നീളും. രാഷ്ട്രപതി ഭരണത്തിനു കീഴില്‍ ലോക്സഭാ തെരഞ്ഞെടുപ്പു നടക്കും. തുടര്‍ന്ന് തെലങ്കാന, സീമാന്ധ്ര സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിലേക്കാണ് ഇപ്പോഴത്തെ തീരുമാനങ്ങള്‍ ചെന്നത്തെുന്നത്.
സീമാന്ധ്രയില്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കാന്‍ കിരണ്‍ കുമാര്‍ റെഡ്ഡി ഒരുങ്ങുന്നുവെന്ന സൂചനകളുണ്ട്. 42 ലോക്സഭാ സീറ്റുള്ള ആന്ധ്രാപ്രദേശില്‍, തെലങ്കാന മേഖലയില്‍ വരുന്ന 17 സീറ്റില്‍ കണ്ണുവെച്ചാണ് സംസ്ഥാന വിഭജന തീരുമാനവുമായി കോണ്‍ഗ്രസ് മുന്നോട്ടുനീങ്ങിയത്. ടി.ആര്.എസ് കോണ്‍ഗ്രസില്‍ ലയിക്കുമെന്നാണ് നേരത്തേ നല്‍കിയിട്ടുള്ള വാഗ്ദാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍നിന്ന് 33 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇക്കുറി സീമാന്ധ്രയില്‍ കാര്യമായ പ്രതീക്ഷകളില്ല.തെലങ്കാന രൂപവത്കരണ തീരുമാനം സുപ്രീംകോടതിയില്‍ ചോദ്യംചെയ്യന് നീക്കം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
ജനാധിപത്യ കശാപ്പാണ് നടന്നതെന്ന് ആരോപിച്ചാണ് ജഗന്മോഹന് റെഡ്ഡ്ഡി ബുധനാഴ്ച ആന്ധ്രാ ബന്ദിന് ആഹ്വാനം ചെയ്തത്.
Comments