ന്യൂയോര്‍ക്ക് ഃരഹസ്യവിവരങ്ങള് ചോര്‍ത്തി നടത്തിയ ഇന്‍സൈഡര്‍ ട്രേഡിങ്ങിലൂടെ 27.6 കോടി ഡോളറിന്റെതട്ടിപ്പു നടത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് മാത്യു മര്‍തോമ (40), തടവ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി കോടതി തള്ളി. ഒന്‍പതു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട കഴിഞ്ഞ മാസമാണു മാത്യു മര്തോമയ്ക്ക് 93 ലക്ഷം ഡോളര്‍ പിഴ ഇൌടാക്കാനും വിധിച്ചിരുന്നു.ജയില്‍ ശിക്ഷ തുടങ്ങുന്ന തീയതി ഡിസംബര്‍ രണ്ടിലേക്കു നീട്ടണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല. പ്രീത് ഭരാരയാണ് ഈ കേസിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍.ഓഹരിവിപണി തട്ടിപ്പുകേസില്‍ കോടതി വിധിച്ച ഏറ്റവും കൂടിയ ശിക്ഷയാണിത്. മര്തോമയുടെ ജയില്‍ശിക്ഷ അടുത്തമാസം പത്തിനാണ് ആരംഭിക്കുക. ജാമ്യ ഹര്‍ജി നല്‍കാനായി, ശിക്ഷ നടപ്പാക്കല്‍ നീട്ടിവയ്ക്കണമെന്നായിരുന്നു മര്തോമയുടെ ആവശ്യം. എന്നാല്‍, മര്തോമയ്ക്കെതിരെ ആവശ്യത്തിലേറെ തെളിവുകളുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.
Comments