കുട്ടനാട് പാക്കേജിന്റെ കാലാവധി കേന്ദ്രജലകമ്മീഷന്‍ നീട്ടി നല്കി. 2016 ഡിസംബര്‍ മുപ്പത്തിയൊന്ന് വരെയാണ് കാലാവധി നീട്ടിനല്‍കിയത്. പുറംബണ്ട് നിര്‍മാണം എഞ്ചിന്റെ നിര്‍മ്മാണം എന്നവയ്ക്കായി തുകയും അനുവദിച്ചിട്ടുണ്ട്. കടുത്ത വിവാദങ്ങള്‍ക്കിടെയാണ് കുട്ടനാട് പാക്കേജിന്റെ കാലാവധി നീട്ടിനല്‍കിയതായി കേന്ദ്ര ജലകമ്മീഷന് സംസ്ഥാനത്തെ അറിയിച്ചത്. കുട്ടനാട്ടിലെ 231 പാടശേഖരങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2016 ഡിസംബര്‍ 31 വരെയും, ഓണാട്ടുകരയിലെ 14 പാടശേഖരങ്ങളിലെ നിര്മ്മാ ണ പ്രവര്‍ത്തനങ്ങള്‍ 2015 മാര്‍ച്ചു വരെയുമാണ് നീട്ടിയതെന്ന് ജലവിഭവമന്ത്രി പിജെ ജോസഫ് അറിയിച്ചു.
Comments