ഡല്‍ഹിയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജംഗിന്്റെ ശിപാര്‍ശ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നത് നവംബര്‍ 11 ലേക്ക് മാറ്റി.
സര്‍ക്കാര്‍ രൂപീകരണം വൈകുന്നതില്‍ സുപ്രീംകോടതി വിമര്‍ശമുയര്‍ത്തിയതോടെ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രം ശ്രമമാരംഭിച്ചിരുന്നു.
നേരത്തേ ലഫ്. ഗവര്‍ണര്‍ നല്കിയ റിപ്പോര്‍ട്ടിന്‍െറ വെളിച്ചത്തില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കാന്‍ രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്കാകില്ല. മറ്റു പാര്‍ട്ടികളില്‍നിന്ന് എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് പിന്തുണ ഒപ്പിക്കുന്നത് ദുഷ്പേരിനും ഇടയാക്കും. അതിനാല്‍ പുതിയ തെരഞ്ഞെടുപ്പിനുതന്നെയാകും കളമൊരുങ്ങുക. അതിനിടെ, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി ഇഴയിച്ചത് എന്നാണ് പുതിയ വിലയിരുത്തല്‍.
Comments