കൊല്ലം: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യനയത്തില്‍ തിരുത്തല്‍ വേണമെന്നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. കോടതി വിധിയെ നയത്തിലെ തിരുത്തലായാണു കാണേണ്ടത്. ബാറുകളിലും ഒൗട്ട് ലെറ്റുകളിലും മദ്യം വില്‍ക്കുന്ന സമയത്തില്‍ മാറ്റം ഉണ്ടാകണം. ഉച്ചയ്ക്കു ശേഷമോ വൈകുന്നേരമോ ആയി മദ്യ വില്പന നിയന്ത്രിക്കുന്നതിനെ കുറിച്ചാണു ചിന്തിക്കേണ്ടത്. ഞായറാഴ്ചകളില്‍ മദ്യം ലഭിക്കാത്തതു വിനോദ സഞ്ചാരത്തെ ബാധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.
Comments