കേന്ദ്ര പ്രതിരോധ മന്ത്രിയാകുമെന്ന് ഉറപ്പായതോടെ മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം നാളെ രാജിവെക്കും. ഞായറാഴ്ച നടക്കുന്ന മന്ത്രിസഭാ വികസനത്തില്‍ പരീക്കര്‍ ഉള്‍പ്പടെ പുതുതായി 10 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഗോവയില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ 21 എം.എല്‍.എമാര്‍ ഇന്ന് യോഗം ചേര്‍ന്ന് പരീക്കറുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കും.
നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, ആരോഗ്യമന്ത്രി ലക്ഷ്മികാന്ത് പാര്‍സേക്കര്‍ എന്നിവരില്‍ ആരെങ്കിലുമാകും പുതിയ മുഖ്യമന്ത്രിയാകുകയെന്നാണ് സൂചന. നവംബര്‍ ഒമ്പതിന് രാഷ്ട്രീയത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് മിസ്റ്റര്‍ ക്ലീന്‍ ഇമേജുള്ള പരീക്കര്‍. കേന്ദ്രത്തില്‍ പുതിയ ചുമതല ഏറ്റെടുക്കേണ്ടിവരും അതിനായി തയാറായിരിക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഫോണില്‍ ആവശ്യപ്പെട്ടതായി പരീക്കര്‍ അറിയിച്ചു.
Comments