മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ ചേരാനാണ് പരീക്കര്‍ രാജിവെച്ചത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിയാകാന്‍ പരീക്കറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചത്. ഇപ്പോള്‍ അരുണ്‍ ജെയ്റ്റ്ലി കൈകാര്യം ചെയ്യുന്ന പ്രതിരോധ മന്ത്രിസ്ഥാനമായിരിക്കും അദ്ദേഹത്തിന് ലഭിക്കുക.
നേരത്തെ ഗോവ മന്ത്രിസഭയുടെ തന്‍െറ വിടവാങ്ങല്‍ യോഗത്തില്‍ പരീക്കര്‍ പങ്കെടുത്തു. വികാരാധീനനായാണ് പരീക്കര്‍ യോഗത്തില്‍ സംസാരിച്ചത്. ഗോവ വിട്ട് പോകുന്നത് ഏറെ മാനസിക വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്ന് പരീക്കര്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തിന്‍െറ താത്പര്യമാണ് തനിക്ക് വലുതെന്നും 58 കാരനായ ഐ.ഐ.ടി ബിരുദധാരി പറഞ്ഞു.
മൂന്നു പേരാണ് ഗോവ മുഖ്യമന്ത്രിസഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, ആരോഗ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, സ്പീക്കര്‍ രാജേന്ദ്ര അര്‍ലേകര്‍ എന്നിവരാണ് സജീവ പരിഗണനയിലുള്ളത്. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിഷയത്തില്‍ ഇന്ന് തീരുമാനമെടുക്കും.
Comments