ബര്‍ദ്വാന്‍ സ്ഫോടനക്കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) യുടെ താത്കാലിക ഓഫീസിന് സമീപം സ്ഫോടനം. ആളപായമില്ല. തിങ്കളാഴ്ച രാത്രി 7.30 നാണ് സോള്‍ട്ട്ലേക്ക് പ്രദേശത്തെ സി ആര് പി എഫ് ക്യാമ്പിന് തൊട്ടുത്തുള്ള ബസ് സ്റ്റോപ്പില്‍ സ്ഫോടനം നടന്നത്. സി ആര് പി എഫ് ക്യാമ്പിലാണ് എന്‍ ഐ എ ഓഫീസ് പ്രവര്‍ത്തിച്ചുവന്നത്.
സ്ഫോടനത്തില്‍ ബസ് സ്റ്റോപ്പ് ഭാഗികമായി തകര്‍ന്നു. ഒക്ടോബര്‍ രണ്ടിന് ബര്‍ദ്വാനില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ബംഗ്ലാദേശി യുവാവ് ശനിയാഴ്ച അറസ്റ്റിലായിരുന്നു. സാജിദ് എന്ന യുവാവിനെ എന്‍ ഐ എ ക്യാമ്പ് ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് സ്ഫോടനം. പോലീസ് അന്വേഷണം തുടങ്ങി.
Comments