മുംബൈ: സംവിധായകനും നിര്‍മാതാവുമായ രവി ചോപ്ര (68) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹിറ്റ് സീരിയലായ മഹാഭാരതം സംവിധാനം ചെയ്തത് രവി ചോപ്രയായിരുന്നു. വിഷ്ണു പുരാണം, മാ ശക്തി, രാമായണം (മിനി സീരീയല്‍) തുടങ്ങിയ രവി ചോപ്രോയുടെ സീരിയലുകളും പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു.
ഹിന്ദി സിനിമയിലെ പ്രശസ്ത നിര്‍മാതാവ് ബി.ആര് ചോപ്രയുടെ മകനാണ്. ദി ബേണിങ് ട്രെയിന്‍, ബാഗ്ബന്‍, ആജ് കി ആവാസ്, ബാബൂല്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പിതാവ് ബി.ആര് ചോപ്രയുടെ മരണശേഷം ഫാന്റസി ചിത്രങ്ങളായ ഭൂത്നാഥ്, ഭൂത്നാഥ് റിട്ടേണ്‍സ് എന്നിവ രവി ചോപ്ര നിര്‍മ്മിച്ചിരുന്നു.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
Comments