ബ്രിസ്ബേന്‍: സാമ്പത്തിക പരിഷ്കരണ നടപടികള്‍ രാഷ്ട്രീയ മുക്തമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് നല്കിയ വിരുന്നില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മോദി. വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുംവിധം അനുകൂല സാഹചര്യമൊരുക്കി സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തണമെന്നും മോദി ആവശ്യപ്പെട്ടു.
സാമ്പത്തിക പരിഷ്കരണ നടപടികള്‍ രാഷ്ട്രീയ മുക്തമാക്കാന്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരും. അത് തരണം ചെയ്യാന്‍ പാകത്തിന് നടപടിക്രമങ്ങള്‍ ലഘൂകരിക്കണം. സാമ്പത്തിക പരിഷ്കരണം ജനങ്ങള്‍ക്ക് വേണ്ടിയാകണം. ജനങ്ങള്‍ക്ക് ഭാരമാകുന്ന രീതിയില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഇപ്പോഴത്തെ രീതി മാറണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Comments