പാലക്കാട്: കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് നയിക്കുന്ന ജനപക്ഷ യാത്രക്ക് നേരെ കല്ളേറ്. പാലക്കാട് ചെര്‍പ്പുളശേരിയിലാണ് സംഭവം. വി.എം സുധീരന് നിന്ന വേദിയില്‍ കല്ലുവന്ന് വീഴുകയായിരുന്നു. സംഭവം പ്രദേശത്ത് സംഘര്‍ഷത്തിന് വഴിവെച്ചു.
ജനപക്ഷ യാത്ര ഇന്ന് പാലക്കാട് ജില്ലയിലാണ് പര്യടനം നടത്തുന്നത്. കുറ്റനാട്, കൊപ്പം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് യാത്ര ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്. പാലക്കാട് ജില്ലയിലെ സമാപന യോഗം മണ്ണാര്‍ക്കാട് നടക്കും.
Comments