ഉത്തര്‍പ്രദേശില്‍ സ്കൂള്‍ബസില്‍ ട്രെയിനിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളുടെ നില ഗുരുതരമാണ്.\യു.പിയിലെ മാവു ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ആളില്ലാ ലെവല്‍ക്രോസില്‍ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ സ്കൂള്‍ബസ് മുന്നോട്ടെടുത്തതാണ് അപകട കാരണം. 20 ഓളം പ്രൈമറി വിദ്യാര്‍ത്ഥികള്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. വാരണാസിയിലേക്ക് പോകുന്ന താംസ എക്സ്പ്രസാണ് സ്കൂള്‍ബസ് ഇടിച്ചിട്ടത്. അപകടത്തില്‍ അഞ്ചു കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Comments