ജെ.എസ്.എസ് ഇടതുമുന്നണിയുടെ ഭാഗമായെന്ന് മുതിര്‍ന്ന നേതാവ് കെ.ആര്. ഗൗരിയമ്മ. തന്നെ വസതിയില്‍ സന്ദര്‍ശിച്ച ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം. ഗൗരിയമ്മയുടെ ആലപ്പുഴ ചാത്തനാട്ടുള്ള വസതിയില്‍ എത്തിയാണ് വൈക്കം വിശ്വന് കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. തുടര്‍ന്നാണ് മുന്നണി പ്രവേശം സംബന്ധിച്ച് ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
എന്നാല്‍ ജെ.എസ്.എസിനെ ഘടകകക്ഷിയാക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ വൈക്കം വിശ്വന് തയാറായില്ല. തുടര്‍ന്നും ജെ.എസ്.എസുമായി സഹകരണമുണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Comments