പഞ്ചാബില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ 14 പേര്‍ക്ക് കാഴ്ച നഷ്ടമായി. ഗുര്‍ദാസ്പുര്‍ ജില്ലയിലെ ഖുമാന്‍ ഗ്രാമത്തില്‍ പത്ത് ദിവസം മുമ്പ് സന്നദ്ധ സംഘടന നടത്തിയ ക്യാമ്പില്‍ ശാസ്ത്രക്രിയക്ക് വിധേയരായവര്‍ക്കാണ് കാഴ്ച നഷ്ടമായത്. കാഴ്ച നഷ്ടപ്പെട്ട 16 പേര് പോലീസിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. എന്നാല്‍ ക്യാമ്പില്‍ ശസ്ത്രക്രിയക്ക് വിധേയരായ 60 പേരുടെയും കാഴ്ച തകരാറിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയതായി അമൃത്സര്‍ ഡി.സി.പി രവി ഭഗത് പറഞ്ഞു. അമൃത്സര്‍, ഗുര്‍ദാസ്പുര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ക്യാമ്പില്‍ പങ്കെടുത്തത്. 60 പേരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ മിക്കവരുടെയും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments