ഫെര്‍ഗൂസണില്‍ കറുത്തവര്‍ഗക്കാരനെ വെളുത്തവര്‍ഗക്കാരനായ പോലീസ് വെടിവെച്ചുകൊന്നതിന്റെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങും മുന്‍പ് വീണ്ടും അമേരിക്കയില്‍ സമാന കൊലപാതകം. ഫെര്ഗൂസണ് സമീപത്തുള്ള മിസൗറി പട്ടണത്തിലാണ് ഇക്കുറി സംഭവം. പോലീസുകാരനു നേരെ തോക്കു ചൂണ്ടിയതിനെത്തുടര്ന്ന് 19-കാരനായ കറുത്തവര്‍ഗക്കാരനെ പോലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടതാരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ബര്‍ക്കിലി നഗരത്തില്‍ നിന്നുള്ള ഒരു പോലീസ് ഓഫീസറാണ് നിത്യേന നടത്തുന്ന പരിശോധനകള്‍ക്കിടെ വെടിവെച്ചതെന്ന് സെന്റ് കൗണ്ടി പോലീസ് അറിയിച്ചു .ചൊവ്വാഴ്ചയാണ് സംഭവം. ഒരു ഗ്യാസ് സ്റ്റേഷനടുത്ത് സംശയാസ്പദമായി കണ്ട രണ്ടുപേരെ പരിശോധിക്കുന്നതിനായി പോലീസ് വാഹനം നിര്‍ത്തിയ ഉടന്‍ പോലീസ് ഓഫീസര്‍ക്കുനേരെ 19-കാരന് തോക്കു ചൂണ്ടുകയായിരുന്നു. അയാള്‍ വെടിവെക്കുമെന്ന് ഭയന്ന പോലീസുകാരന് സ്വന്തം ജീവന് രക്ഷിക്കാനായി ഉടന്‍ തുരുതുരാ തിരികെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Comments