കേരളത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. സമ്മര്‍ദത്തിലൂടെയുള്ള മത പരിവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെതിരെ പോലീസ് കേസെടുക്കണം. മതപരിവര്‍ത്തനത്തില്‍ കേസെടുക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമാണ്. മതപരിവര്‍ത്തന വിഷയത്തില്‍ സര്‍ക്കാരും ആര്.എസ്.എസും ധാരണയിലാണെന്നും പിണറായി പറഞ്ഞു.
Comments