അസമില്‍ ബോഡോ തീവ്രവാദികളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. അസമില്‍ കൈക്കൊള്ളാവുന്ന നടപടികള്‍ സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗുമായി ചര്‍ച്ച നടത്തി. കരസേനക്കൊപ്പം സംസ്ഥാന പോലീസ്, സി.ആര്.പി.എഫ്, അസം റൈഫിള്‍സ് എന്നീ നാലു സേനകളേയും ഉള്‍പ്പെടുത്തി ബോഡോ തീവ്രവാദികള്‍ക്കെതിരെ സംയുക്ത നീക്കം നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബോഡോ തീവ്രവാദികളുടമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്കില്ലെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുവരെയുള്ളതില്‍ നിന്നും വ്യത്യസ്തമായി ഫലപ്രദമായ നടപടികള്‍ വേണമെന്നാണ് ആഭ്യന്തരമന്ത്രി കരസേനാ മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Comments