ഇറാഖില്‍ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 38 പേര് കൊല്ലപ്പെട്ടു. 56 പേര്‍ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ദക്ഷിണ ബാഗ്ദാദില്‍ വെച്ചായിരുന്നു സ്ഫോടനം. ഐ.എസിന്‍െറ തീവ്രവാദ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സുന്നികളാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
അല്‍ അന്‍സാരി എന്ന ചാവേറാണ് സഫോടനം നടത്തിയത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഓണ്‍ലൈന്‍ സന്ദേശത്തിലൂടെയാണ് ഐ.എസ് ഏറ്റെടുത്തത്. ജിഹാദിനെതിരെ ആരെല്ലാം ശബ്ദം ഉയര്‍ത്തിയാലും അവരുടെയെല്ലാം സ്ഥിതി ഇതു തന്നെയായിരിക്കുമെന്നും ഐ.എസ് മുന്നറിയിപ്പ് നല്കി.
Comments