കണ്ണൂര്‍:ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ അത് ലറ്റിക് ടീം തെരഞ്ഞെടുപ്പിനെതിരെ പി.ടി ഉഷ രംഗത്ത്. ദേശീയ ഗെയിംസിനുള്ള ടീമില്‍ നിന്നും അര്‍ഹരായ പലരെയും ഒഴിവാക്കി. ടീം സെലക്ഷന് പ്രഹസനമായിരുന്നുവെന്നും പി.ടി ഉഷ ആരോപിച്ചു.
മുന്‍കൂട്ടി തയാറാക്കിയ പട്ടികയാണ് പ്രഖ്യാപിച്ചത്. ട്രയല്‍സിനത്തെിയ പലരെയും ട്രാക്കില്‍ പോലും ഇറക്കിയിട്ടില്ല. കഴിഞ്ഞ ഓപ്പണ്‍ നാഷണല്‍ അത് ലറ്റിക്സില്‍ യോഗ്യത തെളിയിക്കാനാവാത്തവരെ പോലും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന നിലവിലെ ടീമില്‍ പ്രതീക്ഷയില്ലെന്നും പി.ടി ഉഷ പറഞ്ഞു.
Comments