കേസുകള്‍ പിന്‍വലിക്കുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. കേശവേന്ദ്രകുമാറിന്റെ നേര്‍ക്കു കെഎസ്യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് സുധീരന് രംഗത്തെത്തിയത്.
ജാഗ്രതയില്ലാതെ കേസുകള്‍ പിന്‍വലിച്ചാല്‍ അത് സര്‍ക്കാരിന്റെ സല്‍പ്പേരിനെ ഇടിച്ചുതാഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടിനു നേരെ കോസ്റ്റ്ഗാര്‍ഡ് വെടിവച്ച സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്നും സുധീരന് ആവശ്യപ്പെട്ടു.
Comments