കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന് മാസിമിലിയാനൊ ലെത്തോറെയ്ക്ക് മൂന്നുമാസംകൂടി ഇറ്റലിയില്‍ കഴിയാന്‍ സുപ്രീം കോടതി അനുമതി നല്കി. മാനുഷിക പരിഗണന നല്കി ലെത്തോറെയുടെ ജാമ്യകാലാവധി നീട്ടുന്നതിനെ എതിര്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് എ ആര് ധവെ അധ്യക്ഷനായ ബഞ്ച് ജാമ്യം നീട്ടിയത്.
പക്ഷാഘാതം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് സുപ്രീം കോടതിയുടെ അനുമതിയോടെ നാലുമാസത്തെ ചികിത്സയ്ക്കായി ലെത്തോറെ ഇറ്റലിയിലേക്ക് പോയത്. ഇന്ത്യയിലെ ഇറ്റലി അംബാസഡര്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി യാത്രാനുമതി നല്‍കിയത്.
Comments