വിഴിഞ്ഞം പദ്ധതി ഹിന്ദു സമൂഹം ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന് സുരേഷ് ഗോപി
Text Size
Story Dated: Wednesday, January 14, 2015 03:48 hrs UTC
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഹിന്ദു സമൂഹം ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന് നടന് സുരേഷ് ഗോപി. ഹിന്ദുസമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാല്‍ പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം വരെ നേടികൊടുക്കാന്‍ കഴിയും. പിന്നെ സര്‍ക്കാറിനത് നടപ്പിലാക്കേണ്ടതു മാത്രമേയുള്ളൂ. ഹിന്ദുമത നേതാക്കളും മറ്റു നേതാക്കളുമായി ചര്‍ച്ച നടത്തി ജന പിന്തുണയോടെ പദ്ധതി നടപ്പിലാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പാരിഷ് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments