ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ കായലുകള്‍ അതിമനോഹരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. റിപ്പബ്ലിക്ക് ദിനാഘോഷത്തിന് വിശിഷ്ഠാഥിതിയായി തന്നെ ക്ഷണിച്ചത് ബഹുമതിയാണെന്നും അദ്ദേഹം പറഞ്ഞു.ഡല്‍ഹിയിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ വിവിധ മേഖലയിലെ 2000 പേരോട് നടത്തിയ പ്രഭാഷണത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. ചായക്കടക്കാരന് പ്രധാനമന്ത്രിയായത് ഇന്ത്യയുടെ മഹത്വമാണെന്ന് അദ്ദേഹം പറഞ്ഞു. വിവേകാനന്ദന് അമേരിക്കയിലെത്തി നടത്തിയ പ്രസംഗത്തെയും ഒബാമ സ്മരിച്ചു. തന്റെ കൂടി നാടായ ഷിക്കാഗോയില്‍ വിവേകാനന്ദന് നടത്തിയ പ്രസംഗം സഹോദരി സഹോദരന്മാരെ എന്നു അഭിസംബോധന ചെയ്താണ് തുടങ്ങിയത്. ഇവിടെ തനിക്കും അങ്ങനെ അഭിസംബോധന ചെയ്യാനാണ് തോന്നുന്നത്. തീവ്രവാദത്തിന്റെ ഇരകളാണ് ഇന്ത്യയും അമേരിക്കയും. ഈ മേഖലയില്‍ ഇരുകൂട്ടരും ഒന്നിച്ച് പ്രവര്‍ത്തിക്കും. ഐക്യരാഷ്ട്ര സഭയില്‍ സ്ഥിരാംഗത്വത്തിനായി സമ്മര്‍ദ്ദം ചെലുത്തുമെന്നും ഒബാമ ആവര്‍ത്തിച്ചു.
Comments