മുന്‍ വനം-പരിസ്ഥിതി മന്ത്രിയും തമിഴ്നാട്ടില്‍ നിന്നുള്ള നേതാവുമായ ജയന്തി നടരാജന് കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രതികൂട്ടിലാക്കി സോണിയ ഗാന്ധിക്ക് എഴുതിയ കത്ത് ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് ജയന്തി പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുന്നതായി അറിയിച്ചത്. കോണ്‍ഗ്രസ് വിട്ട ജയന്തി ബിജെപിയില്‍ ചേക്കേറിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പരിസ്ഥിതി അനുമതികള്‍ക്കായി രാഹുല്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നും കോര്‍പ്പറേറ്റ് താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വ്യക്തമാക്കുന്ന കത്താണ് പുറത്തായിരിക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്തതു കൊണ്ട് തന്നെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കിയെന്നും ജയന്തി കത്തില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കഴിഞ്ഞ നവംബര്‍ അഞ്ചിന് അയച്ച കത്തിന്റെ ഉള്ളടക്കമാണിത്.
Comments