ന്യൂഡല്‍ഹി.നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം.കൃഷ്ണനഗറില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ ബേദി മുന്നിലാണ്. രോഹിണി ഔട്ടര്‍ മണ്ഡലത്തില്‍ ബിജെപിയുടെ വിജേന്ദര്‍ ഗുപ്തയും മുന്നിട്ടു നില്‍ക്കുകയാണ്. എഎപി36 സീറ്റിലും ബിജെപി 9 സീറ്റിലും കോണ്‍ഗ്രസ് 4സീറ്റിലും മറ്റുള്ളവര്‍ ഒരു സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു.കോണ്‍ഗ്രസിന്റെ അശോക് കുമാര്‍ വാലെ മുന്നിട്ടു നില്‍ക്കുകയാണ്. രാഷ്ട്രപതിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി ഗ്രേറ്റര്‍ കൈലാഷില്‍ പിന്നിലാണ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കന് പിന്നിലാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ എഎപിയുടെ അരവിന്ദ് കേജ് രിവാള്‍ ലീഡ് ചെയ്യുന്നു. മാളവ്യ നഗറില്‍ എഎപിയുടെ സോമനാഥ് ഭാരതി, മംഗോള്‍പുരിയില്‍ എഎപിയുടെ രാഖി ബിര്‍ള, പട്പട്ഗഞ്ചില്‍ എഎപി മനീഷ് സിസോദിയ എന്നിവരാണ് ലീഡ് ചെയ്യുന്നത്.
Comments