വനിതകളുടെ കനോയിങ്ങില്‍ കേരളത്തിന്സ്വര്ണം . കനോയിങ്ങിലും കയാക്കിങ്ങിലും ഒരു സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവുമാണ് കേരളം ഇന്ന് നേടിയത്. വനിതകളുടെ 500 മീറ്റര്‍ സി 4 കനോയിങ്ങില്‍ സുബി അലക്സാണ്ടര്‍, ആതിര ശൈലപ്പന്‍, ബെറ്റി ജോസഫ്, നിത്യ കുര്യാക്കോസ് എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്.
പുരുഷന്മാരുടെ കയാക്കിങ് 500 മീറ്റര്‍ കെ ഫോറില്‍ വിഷ്ണു രഘുനാഥ്, പ്രസന്നകുമാര്‍, രഞ്ജിത്, ഇ.കെ.സാജു എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. 1:34.00 സെക്കന്‍ഡിലാണ് ഇവര്‍ ഫിനിഷ് ചെയ്തത്. 1:32. സെക്കന്‍ഡില്‍ ഫിനിഷ് ചെയ് സര്‍വീസസ് സ്വര്‍ണവും 1:35.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഉത്തരാഖണ്ഡ് വെങ്കലവും നേടി.
Comments