പോലീസ് ബലപ്രയോഗത്തില്‍ കഴുത്തിന് പരുക്കേറ്റ് ഇന്ത്യക്കാരന്റെ ശരീരം തളര്‍ന്നു. സംശയാസ്പദസാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുന്നതിനിടെയാണ് ഇന്ത്യക്കാരനായ സുരേഷ് ഭായ് പട്ടേലിന് പരിക്കേറ്റത്. അലബാമയിലെ മകനൊപ്പം താമസിക്കാനായി രണ്ടാഴ്ച മുമ്പാണ് സുരേഷ് ഭായി പട്ടേല്‍ യു.എസിലെത്തിയത്.
ഫിബ്രുവരി ആറിന് വഴിയിലൂടെ നടക്കുന്നതിനിടെ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. ഇംഗ്ലീഷ് ഭാഷ വശമില്ലാത്തതിനാല്‍ സുരേഷ് ' നോ ഇംഗ്ലീഷ്' എന്നുപറയുകയും കൈ പോക്കറ്റിലിടുകയും ചെയ്തതോടെ പോലീസ് ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു.
Comments