ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതി മുകേഷ് സിങ്ങിന്‍െറ അഭിമുഖം ഉള്‍പ്പെട്ട ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററി യുട്യൂബ് പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
വിവാദ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പാട്യാല കോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. കൂടാതെ ഡോക്യുമെന്ററി ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍, നിരോധം മറികടന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30ന് ബി.ബി.സി ഫോര്‍ യു.കെയില്‍ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തു. ഇതിന് പിന്നാലെയാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോ യുട്യൂബില്‍ ലഭ്യമായത്.
Comments