കൊക്കൈന്‍ കേസിലെ പ്രധാനപ്രതി നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസിയെ പോലീസ് അറസ്റ്റു ചെയ്തു. ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ ഗോവയില്‍നിന്നാണ് ചിഗോസിയെ അറസ്റ്റുചെയ്തത്. കൊച്ചിയിലെ സ്മോക്കേഴ്സ് പാര്‍ട്ടികള്‍ക്കായി കൊക്കൈന്‍ വിതരണം ചെയ്തത് ഇയാളാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൊച്ചിയിലെ കൊക്കൈന്‍ കേസിലെ പ്രതികളായ ബ്ലസിയെയും രേഷ്മയെയും ഗോവയിലെത്തിച്ച് മയക്കുമരുന്ന് ശൃംഗല കണ്ടെത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണങ്ങളിലാണ് ചിഗോസി വലയിലായത്.
Comments