ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് 222 റണ്‍സിന് പുറത്ത്. 46.4 ഓവറില്‍ ഡെയില്‍ സ്റ്റെയിനും സംഘവും പാക് ബാറ്റിംഗ് നിരയെ തളച്ചിട്ടു. മിസ്ബാഹുല്‍ ഹഖ് (56), സര്‍ഫ്രാസ് അഹ്മദ് (49) എന്നിവരാണ് പാക് നിരയിലെ ടോപ് സ്കോറര്‍മാര്‍. ഡെയില്‍ സ്റ്റെയിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. മോണി മോര്‍ക്കലും അബോട്ടും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 8 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61റണ്‍സെടുത്തിട്ടുണ്ട്. ഡി കോക്കിന്‍െറ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്.
Comments