You are Here : Home / News Plus

1000 രൂപ നോട്ട് തിരിച്ചുവരുന്നു

Text Size  

Story Dated: Sunday, January 29, 2017 07:37 hrs UTC

ഫെബ്രുവരിയോടെ 1000 രൂപയുടെ പുതിയ നോട്ടുകള്‍ ബാങ്കുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തിന്റെ നോട്ടുകള്‍ വീണ്ടും പ്രചാരത്തിലെത്തുന്നതോടെ പണമിടപാടുകള്‍ സാധാരണഗതിയിലാകുമെന്നാണു പ്രതീക്ഷ. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ കറന്‍സി നയന്ത്രണങ്ങളെല്ലാം പിന്‍വലിക്കാനും സാധ്യതയുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരുവിലെയും ബംഗാളിലെ സാല്‍ബോണിയിലെയും പ്രസുകളില്‍നിന്ന് ആയിരത്തിന്റെ നോട്ടുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാണ് എയര്‍ കാര്‍ഗോ ചാര്‍ട്ടര്‍ സര്‍വീസ് ലഭ്യമാക്കുന്നവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളതെന്നാണ് വിവരം. നാളെയാണ് ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.