You are Here : Home / News Plus

ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചതായി പരാതി

Text Size  

Story Dated: Tuesday, January 31, 2017 09:37 hrs UTC

തിരുവനന്തപുരത്തെ ലോ അക്കാദമിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചതായാണ് പുതിയ ആരോപണം. നോട്ട് അസാധുവാക്കലിന് ശേഷം സഹകരണ ബാങ്കില്‍ ലോ അക്കാദമി രണ്ടേകാല്‍ കോടി രൂപയാണ് നിക്ഷേപിച്ചത്. പേരൂര്‍ക്കട സഹകരണ ബാങ്കില്‍ രണ്ടു അക്കൗണ്ടുകളിലായാണ് ലോ അക്കാദമി പണം നിക്ഷേപിച്ചത്. നവംബറില്‍ ഒരു അക്കൗണ്ടില്‍ 73 ലക്ഷം രൂപയും ഡിസംബര്‍ 30ന് മറ്റൊരു അക്കൗണ്ടില്‍ ഒന്നര കോടിയുമാണ് നിക്ഷേപിച്ചത്.  കോളേജിന്റെ സുവര്‍ണ്ണ ജൂബിലി സംബന്ധമായ പരിപാടികളുടെ നടത്തിപ്പിനായി പിരിച്ച പണമാണ് ഇതെന്നാണ് മാനേജ്മെന്റ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ കോളേജ് അധികൃതര്‍ ഇത്തരമൊരു പണപ്പിരിവ് നടന്നിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ആദായനികുതി വകുപ്പിന് ഇതേക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.